Wednesday, May 9, 2007

ബിട്ടോ ബിട്ടോ....

ബിട്ടോ ബിട്ടോ....
പ്രിയപ്പെട്ടവരെ ... ഞാന്‍ എന്ടെ പേരു പറയുന്നില്ല. പറഞാല്‍ അഡി പാര്‍സലും കൊറിയറും ഇ-മെയിലും അറ്റാചുമെന്റ്റും ഒക്കെ ആയിട്ടിങു പോരും . അതു
കൊന്ട് എന്ടെ പേരു ഇപ്പൊ തല്‍ക്കാലം കദാക്രിത് എന്നാവട്ടെ. ഇതിലെ കഥാപാത്രങളെ പരിചയപ്പെഡുത്താനുള്ള ചടങാണു അദുട്ത്തതു .

സുള്‍ഫി ( നായകന്‍ )
-------------------------
ഈ മാന്യദേഹം ഒരു വികാര ജീവി ആണു. അദ്ദേഹത്തിന്ടെ ഒറിജ്ജിനല്‍ നാമധേയ്യം നോം ഇപ്പോള്‍ വെളിപ്പെഡുത്തൂന്ന്നില്ല.രന്ട് അമേരിക്കക്കാറ് കൂടി ഉന്‍ഡാക്കിയ ഒരു ഭാ‍രതീയ ഓഫീസീന്റ്റെ എല്ലാം എല്ലാം ആയി തിളങിനില്‍ക്കുന്നു..കോഴിക്കോട്ട് സാമൂത്തിരി രാജ പരംബരയില്‍ പെട്ട ഉള്ളിയേരി മനയ്ക്കല്‍ കൂഡുംബാങം ആണിദ്ദേഹം. പറഞൂ വരുംബൊല്‍ പ്പ്രിന്‍സ് സുലു മോന്‍.


കുട്ടന്‍ ( പ്രതീ നായ്കന്‍ )
-------------------------
രാത്രി 10 മണിക്കു ശേഷം വന്നാല്ല് ഈ ദേഹത്തെ ഇരിക്കുന്ന നിലയില്‍ കാണാന്‍ അല്‍പ്പം ബുദ്ദിമുട്ടാണു,
ഞങല്‍ ഏല്ലാവരുഡെയും മാര്‍ഗദര്‍ശിയും അതില്‍ ഉപരി ആയി വീട്ടിലെ കാരണവര്‍ സ്താനം കയ്യാളിക്കൊന്ടിരീക്കുന്ന മാന്യനും ആണു.
നമ്മുടെ നായകനു ഈ ലോകത്തില്‍ ആകെ അല്‍പ്പം ഭയം ഉളള്തൂ ഈ ദേഹത്തെ ആണു.
പ്പ്രധാന വിനോദം : നായകനിട്ടു പണ്ണിയുക, ടോം & ജെറി കാണുക, സുര പാനം നടത്തുക.

അജ്നാത കന്നഡിഗന്‍ ( ഗസ്റ്റ് )
---------------------------
ഇവന്‍ മാരുഡെ ഇഡയില്‍ പെട്ട് പൊവാന്‍ പാപംചെയ്ത ഒരൂ പാവം കന്നഡിഗന്‍.


ഇനി ഞാന്‍ തുടങട്ടെ.

സീന്‍ 1 :
സമയം 11 മണി.
തറവാടിന്റെ രണ്ടാം നിലയില്‍ സുലുമോന്‍ അത്താഴ ശേഷം ഉലാത്തിക്കൊണ്ടിരിക്കുന്നു. ഇടക്കിടെ ടിയാന്‍ തന്ടെ വീര്‍തു വീര്‍ത്തു വരുന്ന വയറിന്മേല്‍ വാത്സല്യത്തോടെ തടവുന്നുന്ടു. താഴെ താമസിക്കുന്ന ഒരു കൌമാരക്കാരിയെ നൊക്കി അതീ വിക്ക്രിതമായി ഒന്നു മന്ദഹസിചും, ഒരു ഏറു കടമിഴീകളാല്‍ കൊടുതും, ഒരു രാജകുമാരനു ചേര്‍ന്ന രീതിയില്‍ തന്നെ അതി ഭീകരമായ തന്ടെ ഉലാത്തല്‍ തുടരുകയാണു.

സമയം 10 കഴിഞതു കൊണ്ടും, വീക്കെന്‍ഡ് ആയതുകൊന്‍ഡും, കുട്ടന്‍ ഏകദേശം ഫ്ലാറ്റ് ആയിട്ടുന്‍ഡു.

ഉലാത്തിക്കൊന്ടിരുന്ന സുലുമോന്‍ അപ്പോളാണത് ശ്രദ്ദിചതു .. ഒരു വരുത്തന്‍ കുറെ നേരമായി അങനെ തറവാടിനു ചുറ്റും സംശയാത്സ്പദമായ രീതിയില്‍ കറങി നടക്ക്കുന്നു.
കൌമാരക്കാരിയെ എറിയ്യാന്‍ ഇട്ടിരുന്ന കണ്ണുകളില്‍ ഒരെണം വരുത്തന്റ്റെ മേല്‍ ടിയാന്‍ ഉറപ്പിചു .

അപ്പൊഴാണു അതു സംഭവിഛതു. അപരിചിതന്‍ തറവാടിന്റ്റെ പടൈകള്‍ കയറി ടെറസ്സിന്‍ മുകളിലെക്കു പോവുന്നു . സുലുമോന്‍ കുട്ടനോട് കാര്യം പറഞു.. (ഓള്‍മോസ്റ്റ് ഉറക്കം വന്നിരുന്ന കുട്ടന്‍ രാജപുത്രണ്ടെ രാജ കുടുംബത്തെ തെറി പറഞു എന്ന്നു ഗോസിപ്പു കാര്‍ അടക്കം പറയുന്നു .)
ക്ഷുഭിതനായ സൂലുമോന്‍, പടവുകള്‍ കയറി ടെറസ്സില്‍ എത്തി. അജ്നാതനെ ഒന്നു ക്രുദ്ദനായി നോക്കി. പിന്നെ എന്തൊക്കെയൊ പറഞു. അജ്നാതനും എന്തൊക്കെയൊ പറഞു ഇറങി പോയി.
സുലുമോന്‍ ഒരു യുധം ജയിച ഭാവത്തീല്‍ കീഴെ വന്നു . ബാക്കീ ഉള്ളവരോടു കാര്യം പറഞു . സുലുമോന്‍ നടന്ന സംഭവം വിവരിചതു താഴെ ചേര്‍ക്കുന്നു.

കുട്ടന്‍ : അയാള്‍ എന്താടാ പറഞെ ??
സു.മോ : അതൊന്നും എനിക്കറിയില്ല . കന്നഡക്കാരന്‍ ആയിരുന്നു. ഞാന്‍ അയാളോടു ആംഗ്യ ഭാഷയില്‍ എന്താ എന്ന് ചോദിചു . അപ്പൊ അയാള്‍ എന്തോ പറഞു.
കു : അപ്പൊ നീഎന്തൂ പറഞു ?
സു.മോ : ഞാന്‍ അയാളോടു ഇവിടം ഇപ്പൊ ത്തന്നെ വിട്ടോളാന്‍ പറഞു.
കു : ഏതൂ ഭാഷയിലാ നീ പറഞെ?
സു.മോ : ഇംഗ്ലീഷില്‍ . പിന്നല്ലാതെ ...
കൂ : നീ എന്താ പറഞെ :
സു.മോ : (ക്ഷത്രിയ സിദ്ദമായ മുഖഭാവത്തോടെ) .... ഞാന്‍ അയാളോടു “‘യു ബിട്ടോ ബിട്ടോ”” എന്നാ പറഞെ ...

ശേഷം .... ചിന്ത്യം ....


------------ നിങളുടെ സ്വന്തം വാസുക്കുട്ടന്‍ ....